Powered By Blogger

പ്രവാസി

കേരളീയ സമൂഹത്തിന്റെ അധരം ഒരു ദിവസം എങ്കിലും ഉരുവിടാതെ പോകില്ലഈ ദിവ്യമായ മൂന്നക്ഷരം ----പ്രവാസി ..ഒരു സമസ്യയാണ് ആ ജീവിതം -ഒപ്പംമലയാളിസമൂഹത്തിന്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം ഒരു അക്ഷയഖ്നിയുംകേരളത്തിന്റെ ഇന്നത്തെ അഭിവൃദിയുടെ തറക്കല്ല് ആണ് പ്രവാസി എന്ന് ഞാന്‍തറപ്പിച്ചു പറയും ---------------ഹെയി അങ്ങിനെയല്ല എന്ന് പറയുവര്‍സോഫ്റ്റ്‌വെയര്‍ ഇന്കുബെട്ടരില്‍ പിറന്നു വീഴുകയുംബ്രാന്‍ഡ് ലേബല്‍ ലൈഫ് ദാനമായി കിട്ടിയതിനാല്‍ചുറ്റുപാടുകളിലെ യാദര്‌ത്യങ്ങളിലേക്കും .ചരിത്രത്തിലേക്കും ഒന്നെത്തി നോക്കുവാന്‍കഴിയാതെ പോയ ഇന്നിലെ ബട്ടര്‍ ജാം ജീവിതങ്ങളുടെ പ്രതിനിധികള്‍ മാത്രമാണ്പ്രവാസി ജീവിതം ഒട്ടേറെ നേട്ടങ്ങളും .വികസനവും ജീവിതനിലവാര മുന്നേറ്റവുംസമൂഹത്തിനു നല്കിയെങ്കിലുംപിറകെ തന്നെ നല്‍കുന്ന നേട്ടങ്ങല്‍ക്കൊപ്പം അതിന്റെ പാര്‍ശ്വഫലമായി ചില കോട്ടങ്ങളുംപ്രവാസി ജീവിതം കേരളത്തിനു സമ്മാനിച്ചു --റിയാല്‍ എസ്റ്റേറ്റ്‌ എന്ന നേരും ,നുണയും നെറികേടും പ്രവാസിയുടെ പണത്തിന്റെപിന്ബലത്തിലാണ് കേരളത്തില്‍ മുളച്ചു പൊന്തിയത് ........തന്റെ ജീവിതദുരിതവും കഷ്ട്ടപ്പാടും .കണ്ണീരുംതനിക്കു പിന്നില്‍ വരുന്നവര്‍ അറിയരുതെന്ന അവന്റെ ചിന്താഗതിയുടെ അര്‍ത്ഥവ്യാപ്തിയറിയാതെഅവന്റെ കഷ്ട്ടപ്പാടും യാതനയും ജീവിതതലങ്ങളും അറിയാതെ പോയ പിന്‍തലമുറപുത്തന്‍ ബൈക്കും /ബ്രാന്‍ഡ് വസ്ത്രങ്ങളും /അലസതയുമായി ജീവിതത്തെ പുനര്‍നിര്‍വചിച്ചുജീവിതം ആഘോഷമാക്കുന്ന ജീവിതശൈലി മലയാളിക്ക് സമ്മാനിച്ചത്‌ഒരു വേള പ്രവാസി തന്നെയാവാം --അതിനു പിന്നിലെ കഥ ഇതാണ്മണല്‍ചുട്ടുപഴുക്കുന്ന മണലാരണ്യംത്തിലെ അതിതാപത്തില്‍ ഉരുകി ജീവിച്ചുഹ്യുമിഡിട്ടിയില്‍ ദേഹം വേവും നേരവും ---തന്റെ കുടുംബത്തിന്റെ നല്ല നാളെക്കുംനാടിന്റെ പുരോഗതിക്കും നാട്ടാരുടെ നന്മക്കും വേണ്ടിസ്വന്തം ഭൌതിക ജീവിതത്തെ ഒരു വര്‍ഷത്തിലോ -രണ്ടു വര്‍ഷത്തിലോലഭിക്കുന്ന മുപ്പതുദിന അവധികളില്‍ ഓടി പിടഞ്ഞു നാട്ടില്‍ വന്നു -തിരിച്ചു പോക്കിന്റെദിനമെണ്ണി ജീവിതം ആഘോഷിച്ചു തീര്ക്കും -അതാണവന്റെ ജീവിതത്തിലെ അല്ല്പം നിറമുള്ള ദിനരാത്രങ്ങള്‍എന്നാലും അപ്പോഴും അവനുമേല്‍ പഴിചാരലുകള്‍ ഉണ്ട്ആര്‍ഭാടജീവിതം -ഗള്‍ഫ് ജാഡ എന്ന് --------ഇത് പറയുന്നതോ ?പൊട്ടകിണറിനകത്തെ തവളയുടെ മനോഭാവത്തോടെനാട് വിട്ടു പോവാതെ സ്വന്തം കുടുംബത്തോടും കൂട്ടുകാരോടുംനാട്ടുകാരോടും ഒപ്പം ജീവിച്ചു -ജീവിതം ഉത്സവമാക്കി മാറ്റിയവരാണ് -----എവിടെയാണ് അവന്റെ ആര്‍ഭാട ജീവിതം ?ദൈവം മനുഷ്യനായി സൃഷ്ട്ടിച്ച 365ദിവസത്തിലെ 335 ദിവസവുംഉരുകി തീരുന്നവന് -വെറും 30 ദിനം എങ്കിലും സ്വച്ഛമായി ആസ്വദിച്ചു ജീവിക്കുവാന്‍കഴിയാതെ പോയാല്‍ പിന്നെ .അതിനെ എങ്ങിനെ ജീവിതമെന്നു പേരിട്ടു വിളിക്കും ?ബിന്‍ യാമിന്‍ --കായംകുളംകാരനായ നജീബിന്റെ ആട് ജീവിതം കണ്ടെത്തിആ ജീവിതത്തെ അക്ഷരങ്ങലാക്കി മലയാളിക്ക് സമര്‍പ്പിക്കുംവരെയുംപ്രവാസി എന്ന മൂന്നക്ഷരത്തിനു പിന്നിലെ വിശുദ്ധ ജീവിതംമലയാളി സമൂഹത്തിനു ഒരു ബട്ടര്‍ ജാം വിക്തിത്വം ആയിരുന്നു--ഓണമോ ..പെരുന്നാളോ.ക്രിസ്തുമസോ പോലെ വര്‍ഷത്തിലൊരിക്കല്‍ സ്വന്തം നാട്ടില്‍പ്രത്യക്ഷപ്പെടുന്ന എക്സിക്യുടിവ് വിക്തിത്വം -ഇന്‍ചെയ്ത ഫുള്‍ സ്ലീവ് ഷര്‍ട്ടുംഅതിനു ചേരുന്ന കോട്ടന്‍പാന്റ്സും -/ ലൈവ് ഇന് ജീന്സും ലകൊസ്ട്ട ടീഷർട്ടുംപോളിഷ് ഇട്ടു തിളങ്ങുന്ന ഷൂവുംറെയ്ബാന്‍ ഗ്ലാസും ..പിന്നെ ചാനലിന്റെയും -വന്മാന്‍ ഷോവിന്റെയും-ബ്രൂട്ടിന്റെയുംവിദേശപരിമളം നാട്ടിലെ കാറ്റിന്റെ സഹായത്താല്‍ വായുവിനു സമ്മാനിച്ച്‌ നടന്നു നീങ്ങുന്നപ്രവാസി---അറിയാതെ പോയ അവന്റെ അവന്റെ കഷ്ട്ടപ്പാടിന്റെ കഥകള്‍പക്ഷെ ഇന്ന് കേരളീയ സമൂഹം തിരിച്ചറിയുന്നുണ്ട് -അവന്റെ ജീവിതത്തെ ചിലര്‍ മെഴുകുതിരിയോടു ഉപമിക്കുന്നുപുച്ഛമാണ് എനിക്ക് അങ്ങിനെ ഉപമിക്കുന്നവരോടു =ഒരു പായ്ക്കറ്റു മെഴുകുതിരിയുടെ വില പത്തു രൂപയാണ്ഒന്ന് ഉരുകി തീര്‍ന്നാല്‍ എടുത്തു മറ്റൊന്ന് കൊളുത്താംജീവിതം അങ്ങിനെയല്ലല്ലോ --മറ്റുള്ളവര്‍ക്കായി സ്വന്തം ദുഖ്‌വും കഷ്ട്ടപ്പാടുംജീവിതാവസ്ഥകളും മറച്ചു പിടിച്ചു ---നാട്ടില്‍ നിന്നും തന്നെ തേടി വരുന്ന -ആവശ്യങ്ങളും .പരാതികളും -പരിഭവങ്ങളുംക്ഷമയോടെ മൂളികേട്ടു --എല്ലാത്തിനും പരിഹാരമുണ്ടാക്കാംഎന്ന് പറയുന്ന ആ പ്രവാസി മനസ് ---കേരളീയ സമൂഹത്തിനു ദൈവം നല്‍കിയ വരദാനം ആകാം ---------പ്രവാസി എന്ന മൂന്നക്ഷരത്തെ കേവലമൊരു മെഴുകിതിരി ഉപമയിൽ നിങ്ങള്ക്ക് ഒതുക്കാൻ കഴിയില്ലഉപമകള്ക്കും അപ്പുറം ...ജീവിച്ചു തന്നെ അറിയേണ്ട ജീവിതത്തിന്റെ അഗാധതയാണ് അതിനുള്ളത്------------------------------------------------